---
title: "ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല, ലീഗിന്റെയാണ്, എൽഡിഎഫിന്റെ പരാജയം തന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട -വെള്ളാപ്പള്ളി നടേശൻ"
english_title: "Vellappally Natesan Criticizes AN Shamseer Says He Has League Mind Not Communist"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379548/ vellappally-natesan-criticizes-an-shamseer-league-mind"
published_at: "2026-08-22T06:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88eeea69689_vellappally-natesan-criticizes-an-shamseer-league-mind.jpg"
keywords: ["Vellappally Natesan", "AN Shamseer", "SNDP", "LDF"]
---

# ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല, ലീഗിന്റെയാണ്, എൽഡിഎഫിന്റെ പരാജയം തന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട -വെള്ളാപ്പള്ളി നടേശൻ

> **Lead Summary:** **ആലപ്പുഴ: **മുൻ സ്പീക്കറും സിപിഐഎം നേതാവുമായ എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല, ലീഗിന്റെ മനസ്സാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

## Article Content

**ആലപ്പുഴ: **മുൻ സ്പീക്കറും സിപിഐഎം നേതാവുമായ എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല, ലീഗിന്റെ മനസ്സാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

എസ് എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയതെന്നും എന്നാൽ ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

ഇടതുപക്ഷത്തെയും പിണറായിയെയും തോൽപ്പിച്ചത് സ്ഥാനമോഹികളായ കമ്മ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്ന് ഇറക്കിയതെന്നും അദ്ദേഹം ആരോപിച്ചു. നേതാക്കൾക്ക് ധിക്കാരവും ധാർഷ്ട്യവുമാണെന്നും സഖാക്കൾ ഭരണത്തിൽ സുഖിച്ചതുകൊണ്ടാണ് മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരാഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൽഡിഎഫിന്റെ പരാജയം തന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമെന്ന് വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും പിണറായിയെ നേരിട്ട് പറയാൻ പറ്റാത്തതുകൊണ്ടാണ് തന്നെ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പിണറായിയെ തള്ളിപ്പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുത്താണ് കെ ബി ഗണേഷ് കുമാർ മന്ത്രിയായതെന്നാണ് വെള്ളാപ്പള്ളി തുറന്നടിച്ചത്.

English Summary

SNDP Yogam General Secretary Vellappally Natesan has sharply criticized former Speaker and CPI(M) leader A N Shamseer, saying Shamseer does not have a communist mind but a League mind. Speaking at the SN Trust annual general body meeting, he said leaders like Pinarayi Vijayan reached power after many sacrifices, while Shamseer came to power easily. He alleged that power-hungry communist leaders brought down the Left front and prevented a third Pinarayi government, citing their arrogance. He also said he should not be blamed for the LDF defeat and criticized former minister K B Ganesh Kumar for betraying Oommen Chandy to become minister.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379548/ vellappally-natesan-criticizes-an-shamseer-league-mind)